എറണാകുളം : കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തിരുവാതിര ഞാറ്റുവേല – വിത്തെഴുത്ത്‌ ഉദ്ഘാടനം ചെയ്യും

എറണാകുളം : പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തിരുവാതിര ഞാറ്റുവേല വിത്തെഴുത്ത്‌ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് രാവിലെ 10 മണിക്ക്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. വർഷങ്ങളായി തരിശു ഭൂമിയായി കിടന്നിരുന്ന 10  ഏക്കർ സ്ഥലത്തു കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികളാണ് കൃഷി ഇറക്കുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കാളി കൃഷി വീണ്ടെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊക്കാളി കൃഷി വ്യാപിപ്പിക്കുന്നത്. നിലവിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 50 ഹെക്ടർ സ്ഥലത്തു പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. പറവൂർ ബ്ലോക്ക് പഞ്ചായത്തു പ്രെഡിഡന്റ് സിംന സന്തോഷ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ഷാജി, ജില്ലാ കൃഷി ഓഫീസർ ടെസി എബ്രഹാം ജനപ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →