മലപ്പുറം: ഇന്‍സ്പിരേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

മലപ്പുറം: കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് അഗ്രോ ബിസിനസ് ഇന്‍കുബേഷന്‍ ഫോര്‍ എന്റര്‍പ്രന്യൂര്‍ഷിപ്പ് പദ്ധതിയുടെ ആദ്യ ഘട്ട ഇന്‍സ്പിരേഷന്‍ പ്രോഗ്രാം ജില്ലയില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു അധ്യക്ഷനായി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രന്യൂര്‍ഷിപ്പ് ഡവലപ്‌മെന്റ് സി.ഇ.ഒ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശരത്.വി.രാജ്, കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ എ.എച്ച് ഷംസിയ എന്നിവര്‍ പദ്ധതിയെക്കുറിച്ചും വിവിധ മേഖലയിലെ സംരഭക സാധ്യതകളെക്കുറിച്ചും മൂല്യവര്‍ധിത ഉത്പന്നങ്ങളെക്കുറിച്ചും സെഷന്‍ അവതരിപ്പിച്ചു. വി.എസ് മുരളീധരന്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ എം.എസ് സുനിത, ഐ.ഇ.ഒ  എം. ശ്രീജിത് തുടങ്ങിയവരും സംസാരിച്ചു.

Share
അഭിപ്രായം എഴുതാം