ഇടുക്കി: സ്പോട്ട് അഡ്മിഷന്‍

ഇടുക്കി: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജുണ്‍ 30ന് ഓണ്‍ലൈനായി നടത്തും. അഡ്മിഷന് അപേക്ഷ അയച്ച് ആദ്യ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 0484 2422275, 9447225524

Share
അഭിപ്രായം എഴുതാം