കോഴിക്കോട്: നഷ്‍ടപെട്ട സ്വർണ്ണം ഉടമസ്ഥന് തിരിച്ചു നൽകിയ ജീവനക്കാരനെ അഭിനന്ദിച്ച് ജില്ലാ കളക്ടർ

കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി കളക്ടറേറ്റ് ജീവനക്കാരൻ. കഴിഞ്ഞ നാല് വർഷമായി കലക്ട്രേറ്റിൽ പാർട്ട് ടൈം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രകാശ് ബാബുവാണ് സ്വർണം തിരികെ നൽകി മാതൃകയായത്.  ജില്ലാ കലക്ടർ സംബശിവ റാവുവിന്റെ അഭിന്ദനങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. ഉടമസ്ഥയായ കലക്ടറേറ്റിലെ  എൽ.എ.എൻ.എച്ച് സീനിയർ ക്ലർക്ക് ടെസ്സിക്ക് കളക്ടറുടെ സാന്നിധ്യത്തിൽ ആഭരണം കൈമാറി. തന്റെ മാതാപിതാക്കൾ കല്യാണത്തിന് നൽകിയ ആഭരണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കക്കോടി സ്വദേശിനിയായ ടെസ്സി.  സ്വർണ്ണം കിട്ടിയ വാർത്ത വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചാണ് ഉടമസ്ഥയെ  കണ്ടെത്തിയത്. വാകയാട് സ്വദേശിയാണ് പ്രകാശ് ബാബു.

Share
അഭിപ്രായം എഴുതാം