പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പത്തനംതിട്ട: മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ 24 മുതല്‍ ഈമാസം 30ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍:0468 2276224.

Share
അഭിപ്രായം എഴുതാം