ആലപ്പുഴ : ജില്ലയിൽ ലോക്ക്ഡൗൺ കാലത്ത് വിതരണം ചെയ്തത് അഞ്ചേ മുക്കാൽ ലക്ഷം സൗജന്യ കിറ്റുകൾ

ആലപ്പുഴ : കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും ലോക്ക് ഡൗണിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ തുടർന്ന് പൊതുവിതരണ വകുപ്പ്. ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകൾ വഴി മുൻഗണന വിഭാഗങ്ങൾക്കും സബ്‌സിഡി -നോൺ സബ്സിഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ കാർഡ് ഉടമകൾക്കായി ഇതുവരെ 5,89,856 കിറ്റുകളാണ് വിതരണം ചെയ്തത്. എ. എ. വൈ. (മഞ്ഞ കാർഡ് ) വിഭാഗത്തിന് 54,383, എൻ.പി.എൻ. എസ്. (വെള്ള കാർഡ് ) 1,14,706, പി. എച്ച്.എച്ച്. (പിങ്ക് കാർഡ്) 2,98,130, എൻ.പി. എസ്. (നീല കാർഡ്) വിഭാഗത്തിന് 1,22,637 എന്നിങ്ങനെയാണ് മെയ്, ജൂൺ മാസങ്ങളിലെ ലോക്ക്ഡൗൺ സമയത്ത് ജില്ലയിൽ കിറ്റുകൾ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണം തുടരുന്നുണ്ട്. കോവിഡ് കാലത്തിന്റെ ദുരിതം കണക്കിലെടുത്ത് അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലെ മത്സ്യ തൊഴിലാളികൾക്കായി 14,943 ഫിഷറീസ് കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →