പെരുമ്പിലാവ് : പപ്പടനിര്‍മ്മാണ കേന്ദ്രത്തില്‍ ഷോക്കേറ്റ് മരിച്ചു. പെരിങ്ങോട് വലിയപുരക്കല്‍ ബാലന്റെ മകന്‍ സിനീഷ്(40)ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുളള പപ്പടം നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ മാവ് കുഴക്കുന്ന സമയത്താണ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പപ്പടനിര്‍മ്മാണ കേന്ദ്രത്തില്‍ ഷോക്കേറ്റ് മരിച്ചു
