രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 3 പൈസയിൽ എത്തി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില.

ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 10 തവണയാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില 96 രൂപയും ഡീസൽ വില 93 രൂപയും കടന്നിരുന്നു.

കോവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

Share
അഭിപ്രായം എഴുതാം