ആലപ്പുഴ : വിദ്യാർഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്നതിനായി ഗിഫ്റ്റ് ബോക്സ്‌ പദ്ധതി

ആലപ്പുഴ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനായി സ്മാർട്ട്‌ ഫോൺ ലഭ്യമാക്കുന്നതിനായി യു. പ്രതിഭ എം എൽ എ യുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഗിഫ്റ്റ് ബോക്സ്’ പദ്ധതിക്ക്‌ മികച്ച പ്രതികരണം. പദ്ധതിയിലൂടെ ഇതിനകം 16 സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു. അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സന്നദ്ധ സംഘടനകളും സുമനസ്സുകളും നൽകുന്ന ലാപ്ടോപ്, സ്മാർട്ട്‌ ഫോൺ എന്നിവ എത്തിച്ചു നൽകുകയാണ് പദ്ധതിയിലൂടെ ചെയ്യുക. പൂർവ്വ വിദ്യാർത്ഥികൾ, വ്യാപാരികൾ, വിദേശത്ത് ജോലി ചെയ്യുന്നവർ എന്നിങ്ങനെ നിരവധി പേരാണ് പദ്ധതിയിലൂടെ കുട്ടികൾക്കായി മൊബൈൽ ഫോണുകൾ സംഭാവന ചെയ്യുന്നത്. 

കഴിഞ്ഞ വർഷം ഇതുപോലെ നിരവധി സുമനസ്സുകളുടെ സഹായത്തോടെ മണ്ഡലത്തിൽ നൂറ്റിമുപ്പതോളം സ്മാർട്ട്‌ ഫോണുകളും ലാപ്ടോപ്പുകളും വിതരണം ചെയ്തിരുന്നു. സഹായങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക്  9495120419 എന്ന നമ്പറിൽ ഗൂഗിൾ പേ ആയും നൽകാം.

Share
അഭിപ്രായം എഴുതാം