വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്​ കെ.പി.സി.സി നേതൃത്വത്തിന് നൽകിയതായി 26/05/21 ബുധനാഴ്ച അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ജനപ്രതിനിധിയെന്ന നിലയിൽ എം.പിയായി മുഴുവൻ സമയവും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ശ്രീകണ്​ഠൻ പറഞ്ഞു. ലോക്​സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ ജില്ല കോൺഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമാണെന്നും പുനഃസംഘടന വരുന്നതു വരെ തുടരണമെന്നും നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

പാർട്ടിക്കേറ്റ ക്ഷീണത്തിലും വിജയങ്ങളിലും തനിക്ക്​ ഉത്തരവാദിത്തമുണ്ട്​. ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.

Share
അഭിപ്രായം എഴുതാം