തിരുവനന്തപുരം: 2021 മെയ് 15 വരെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദസമിതി റിപ്പോര്‍ട്ടെന്നും അതുവരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോഹന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെങ്കില്‍ മെയ് 9 ന് മുമ്പ് വീണ്ടും സമിതി അവലോഹനം ചെയ്ത് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രോഗവ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ചുളള ചികിത്സാ നടപടികളാണ് സ്വീകരിക്കുന്നത്. ഓക്‌സിജന്‍,ബെഡ്, വെന്റിലേറ്റര്‍, ഐസിയു തുങ്ങിയവ ഉറപ്പാക്കുന്നുണ്ട്. വാര്‍ഡ് സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും 24 മണിക്കൂറിനുളളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും.
കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരുടെ യാത്രാബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. വന്‍കിട നിര്‍മ്മാണ സ്ഥലങ്ങളില്‍ സമീപത്തുതന്നെ താമസെ സൗകര്യം നല്‍കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം. പൊതുസ്ഥലങ്ങളില്‍ നടപ്പ് ,ഓട്ടം,കായികവിനോദങ്ങള്‍ എന്നിവ ഒഴിവാക്കണം. പൊതുസ്ഥലങ്ങലില്‍ രണ്ട് മാസ്‌ക്ക് ധരിക്കണം.സര്‍ജിക്കല്‍ മാസ്‌ക്കിന്‍റെ കുറവ് പരിഹരിക്കും. മാര്‍ക്കറ്റിലും മറ്റ് കച്ച വടസ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും 2 മീറ്റര്‍ അകലം പാലിക്കണം. ഓക്‌സിജന്‍ മരുന്നുകള്‍ മുതലായവ കൊണ്ടുപോകുന്നതിന് ആവശ്യമെങ്കില്‍ പോലീസ് എസ്‌ക്കോര്‍ട്ട് പോകണം. എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍



