തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ് ഒരു വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന തനിക്കുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സുരേന്ദ്രനടക്കം ഒരു സ്ഥാനാര്‍ത്ഥിക്കും ഇക്കുറി കേരളത്തില്‍ വിജയിക്കാനായില്ല. താന്‍ രണ്ടിടത്ത് മത്സരിച്ചില്ലായിരുന്നുവെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്ന വിലയിരുത്തുന്നവരുണ്ട്. അങ്ങനെ ചിന്തിക്കുന്നവരോട് താന്‍ വിയോജിക്കുന്നില്ലെന്നും തന്റെ മത്സരം സംസ്ഥാനത്തെ ആകെയുളള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി കരുതുന്നില്ലെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുതന്നെയാണെന്നും കേന്ദ്രനേതൃത്വത്തേയും കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായും സംഭവിച്ച വിഴ്ചകള്‍ വിശദമായി വിലയിരുത്തുകയും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ടു കച്ചവടം നടത്തിയന്നെുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം കെസുരേന്ദ്രന്‍ തളളി. വോട്ടുകച്ചവടം എന്നുളളത് ബാലിശമായ ആരോപണമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി പിണറായി വിജയന്‍ സംസാരി്ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ,കുണ്ടറ, തൃപ്പൂണിത്തുറ മണ്ഡലങ്ങലിലെല്ലാം സിപിഎംന് വോട്ടുകുറഞ്ഞത് കച്ചവടം ആണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.



