അഭിമുഖം
News Editor
സ​ഹോ​ദ​ര​ങ്ങ​ളായ അ​മ​ൽ ഐ​സെ​ൻ​റ്, അ​ഖി​ൽ ഐ​സെ​ൻ​റ്, സു​ഹൃ​ത്ത് ഷി​ൻ​ജി​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​റെ മർദിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

May 4, 2026 - 5:50 am

 

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്ക് മ​ർ​ദ​നം. ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ര്യ​നാ​ട് കാ​ന​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​ത്.ആ​ര്യ​നാ​ട് കാ​ണാ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​മ​ൽ ഐ​സെ​ൻ​റ്, അ​ഖി​ൽ ഐ​സെ​ൻ​റ്, സു​ഹൃ​ത്ത് ഷി​ൻ​ജി​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

രാ​ത്രി 11.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​രു​മ്പ് സ്റ്റൂ​ൾ എ​ടു​ത്ത് ഡോ​ക്ട​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് അ​ടി​യേ​റ്റ ഡോ​ക്ട​റെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ യു​വാ​ക്ക​ളാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *