റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കിലെത്തിയ സംഘം കടയുമയുടെ വീട്ടില്‍ കയറി ആക്രമിച്ചു

May 5, 2021 - 8:55 am

ചാലക്കുടി; മദ്യപാനത്തെ ചോദ്യം ചെയ്ത കടയുടമയേയും വീട്ടുകാരെയും ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു. പോട്ട കൈനാടത്തും പറമ്പില്‍ ജസ്റ്റിന്‍(41), ഭാര്യ ജിജി(37)ഇവരുടെ മൂന്നുവയസുളള കുട്ടി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആളൂരില്‍ ജസ്റ്റിന്‍ നടത്തുന്ന സ്റ്റേഷനറി കടയുടെ സമീപത്ത് മദ്യപിച്ചിരുന്ന സംഘത്തെ ജസ്റ്റിന്‍ ചോദ്യം ചെയ്തിരുന്നു. അതിന്റെ വൈരാഗ്യം തീര്‍ക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്.

കഴിഞ്ഞ രാത്രിയില്‍ രണ്ട് സംഘങ്ങളായി വീട്ടിലെത്തിയ സംഘം ജസ്റ്റിനെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യക്കും കുട്ടിക്കും മര്‍ദ്ദനമേറ്റു. പ്രതികള്‍ വീടിന്റെ ജനലുകള്‍ എറിഞ്ഞ് തകര്‍ക്കുകയെം ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *