കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ 50 ശതമാനം മതിയെന്ന്‌ പേഴ്‌സണല്‍ മന്ത്രാലയം

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ നിരക്ക്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉജദ്യോഗസ്ഥര്‍ ഹാജകരായാല്‍ മതിയെന്ന്‌ ഉത്തരവ്‌ . ബാക്കി 50 ശതമാനം പേര്‍ വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. കൊവിഡ്‌ ജാഗ്രതയുടെ ഭാഗമായി പേഴ്‌സണല്‍ മന്ത്രലയമാണ്‌ ഉത്തരവിറക്കിയത്‌.

എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന്മുകളിലുളളവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാവണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും വീട്ടില്‍ ഇരുന്ന്‌ ജോലി ചെയ്‌താല്‍ മതി. ഏപ്രില്‍ 30 വരെ ഈ വ്യവസ്ഥ തുടരാനാണ്‌ നിര്‍ദ്ദേശം.

Share
അഭിപ്രായം എഴുതാം