തിരുവനന്തപുരം : വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവന്‍കോണം മണ്ഡലം ട്രഷരര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങള്‍ തേടി റിപ്പോര്‍ട്ടു നല്‍കാനായിരുന്നു ഡിസിസി നിര്‍ദ്ദേശം. പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമ ചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയേയും വീണ പരാതി അറിയിച്ചിരുന്നു.