കൊല്ലം: കൊട്ടാരക്കരയിലെ പെരുംകുളം എന്ന ഗ്രാമം പുസ്‌തക ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ജൂണ്‍ 19ന് രാവിലെ 9 ന് പ്രഖാപിക്കുന്നതോടെ സംസ്ഥാനത്തെ ആദ്യ പുസ്‌തക ഗ്രാമം എന്ന പദവി പെരുംകുളത്തിന് സ്വന്തമാകും. ആര്‍ക്കും പ്രാപ്‌തമാകും വിധം നടിന്റെ വിവിധ ഭാഗങ്ങളില്‍ 11 പുസ്‌തക കൂടുകള്‍ ഒരുക്കിയ പെരുംകുളം ബാപ്പുജി സിമാരക വായനശാലയുടെ പ്രവര്‍ത്തന ഫലമാണ് ഈ സര്‍ക്കാര്‍ ഉത്തരവ്. അടയ്ക്കാത്ത ഈ കൂടുകളില്‍ ഏഴായിരം പുസ്‌തകങ്ങളുണ്ട്. പുസ്‌തക കൂടുകള്‍ കാണാന്‍ നിരവധി പ്രമുഖതെിതിയിരുന്നു. ജനങ്ങള്‍ക്ക് വായിക്കാനവസരം ഒരുക്കുന്നതോടൊപ്പം പുസ്‌തകം വീടുകലിലെത്തിച്ചു നല്‍കുകയും ചെയ്യും.
എം മുകന്ദനാണ് വായനശാലയുടെ രക്ഷാധികാരി. 2020 ജൂണ്‍ 19ന് എംടി വാസുദേവന്‍ നായരാണ് പെരുംകുളത്തെ പുസ്‌തക ഗ്രാമമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ശുപാര്‍ശയോടെ വായന ശാല ഭാരവാഹികള്‍ മുഖ്യമന്ത്രിക്കുനല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഒദ്യോഗിക പ്രഖ്യാപനം.