കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല

കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതിനാല്‍ കൊല്ലം ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന, പൊതുവാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള പരിശോധന എന്നിവ ഉണ്ടാകില്ല. ഏപ്രില്‍ അഞ്ചിനും ആറിനും നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് യഥാക്രമം ഏപ്രില്‍ ഏഴിനും 21 നും നടത്തും. ഏപ്രില്‍ ഏഴിന് സി.എഫ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

Share
അഭിപ്രായം എഴുതാം