കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാറാല്‍ കല്ലില്‍താഴെ ജാനകി നിവാസില്‍ സുമേഷ് (31), കോടിയേരി മാലുകണ്ടിന്റവിടെ ധനീഷ്(38), പാറാല്‍ സ്വദേശി സുജനേഷ്(21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് നാലാം ഗേറ്റിന് സമീപമാണ് സംഭവം.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ കൂരാച്ചുണ്ട് സ്വദേശി വര്‍ഗീസിനെയാണ് സംഘം ആക്രമിച്ചത്. ഇയാളുടെ രണ്ട് പവന്റെ മാലയും 7000രൂപയും മൊബൈല്‍ ഫോണും കവര്‍ന്നശേഷം പ്രതികള്‍ കാറില്‍ രക്ഷപെടുകയായിരുന്നു. പോലീസില്‍ ലഭിച്ച പരാതിയെതുടര്‍ന്ന് ‌നടക്കാവ് എസ്‌ഐ എസ് നിയാസും സംഘവും ചേര്‍ന്ന് പ്രതികളെ അറസ്റ്റു ‌ചെയ്തു.

സിസിടിവി ക്യാമറയില്‍ നിന്ന് കവര്‍ച്ചാസംഘം എത്തിയ കാറിന്റെ ഉടമയെ ക്കുറിച്ച് സൂചന ലഭിച്ച പോലീസ് തലശേരിയിലെത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാറുടമയെ കണ്ടെത്തിയതോടെ യാണ്സ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തലശേരി സിഒടി നസീറിന്റെ വധശ്രമ കേസിലടക്കം നിരവധി കേസില്‍ പ്രതികളാണിവര്‍. നിരവധി രാഷ്ട്രീയ സംഘര്‍ഷത്തിലും ഇവര്‍ പ്രതികളാണ്

Share
അഭിപ്രായം എഴുതാം