സമാധാന നൊബേല്‍: പട്ടികയില്‍ നവാല്‍നിയും ഗ്രെറ്റ തുന്‍ബര്‍ഗും

ജനീവ: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും.റഷ്യന്‍ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാല്‍നിയെ നാമനിര്‍ദേശം ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായും പരിഷ്‌കാരങ്ങള്‍ക്കുമായി വാദങ്ങള്‍ സംഘടിപ്പിച്ചും ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിച്ചും അന്താരാഷ്ട്ര ശ്രദ്ധനേടിയ വ്യക്തിയാണ്. വ്ളാഡിമിര്‍ പുടിന്‍ ഏറ്റവും ഭയപ്പെടുന്ന മനുഷ്യന്‍’ എന്നാണ് 2012ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ലോകാരോഗ്യ സംഘടനയുടെ പേരും പട്ടികയിലുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരും നാറ്റോ, യു എന്‍ അഭയാര്‍ഥി ഏജന്‍സി (യു എന്‍ എച്ച്‌സി ആര്‍) എന്നിവയും നാമനിര്‍ദേശപ്പട്ടികയിലുണ്ട്.ഈ വര്‍ഷം ഒക്‌ടോബറിലാണ് പുരസ്‌കാര പ്രഖ്യാപനം

Share
അഭിപ്രായം എഴുതാം