ആലപ്പുഴ: സര്‍വേ കല്ല് വിതരണം; ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ വിവിധ സർവേ ജോലികളുടെ ആവശ്യത്തിലേക്കായി കരിങ്കല്ലിൽ 60X 15X15 സെന്റിമീറ്റർ അളവിലുള്ള സർവേ കല്ലുകൾ വിതരണം ചെയ്യുന്നതിനായി പ്രാദേശിക വില നിശ്ചയിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷൻ നൽകണം. അന്നേ ദിവസം 2.30ന് തുറക്കും. വിശദവിവരത്തിന് ഡപ്യൂട്ടി ഡയറക്ടർ (സർവേ), ആലപ്പുഴ-688001 എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം