സിബിഐ എസ്‌പി.നന്ദകുമാര്‍ നായരുടെ കാലാവധി നീട്ടി നല്‍കി

തിരുവനന്തപുരം: സിബിഐ തിരുവനന്തപുരം, മുംബൈ സ്പെഷ്യൽ ക്രൈംബ്രാഞ്ച്‌ യൂണിറ്റുകളുടെ സൂപ്രണ്ടായ നന്ദകുമാര്‍ നായരുടെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടി നല്‍കി കേന്ദ്രം ഉത്തരവായി. സിസ്റ്റര്‍ അഭയയുടെ കൊലപാതകം, വയലിനിസ്റ്റ്‌ ബാലഭാസ്‌ക്കറുടെ അപകട മരണം, പെരിയ ഇരട്ടക്കൊല, നെടുംകണ്ടം കസ്റ്റഡിക്കൊല തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണം നന്ദകുമാറിന്റെ നേതൃത്വത്തിലാണ്‌ നടക്കുന്നത്‌.

പൂനയിലെ യുക്തിവാദി നേതാവ്‌ നരേന്ദ്ര ധബോല്‍ക്കര്‍, വെടിയേറ്റ്‌ മരിച്ച കേസിന്റെ അന്വേഷണവും ,വിചാരണ ഘട്ടത്തിലെത്തിയ ഇസ്രത്ത്‌ ജഹാന്‍ ഏറ്റുമുട്ടല്‍ കേസും ഇദ്ദേഹത്തിന്റെ മേല്‍ നോട്ടത്തിലാണ്‌. അഭയ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌ നന്ദകുമാറായിരുന്നു. അന്വേഷണ മികവിന്‌ 2017 ല്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ നേടിയിട്ടുണ്ട്‌. പാലക്കാട്‌ ശ്രീകൃഷണപുരം സ്വദേശിയാണ്. കാലാവധി നീട്ടല്‍ സിബിഐ ല്‍ അപൂര്‍വ്വമാണ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →