തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ എം പി മാർ

ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ നാളിതുവരെ സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ രണ്ട് പ്രധാന അംഗങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തെഴുതി.

നവംബർ 24 ന് ഇമ്രാൻഖാന് അയച്ച കത്തിൽ പോളിഷ് എം‌ഇ‌പി റൈസാർഡ് സാർനെക്കിയും ഇറ്റാലിയൻ എം‌ഇ‌പി ഫുൾവിയോ മാർട്ടുസെല്ലോയും പാകിസ്ഥാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയാൻ അഭ്യർത്ഥിച്ചു. 2008 ൽ മുംബൈയിൽ നടന്ന ബോംബാക്രമണവും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അവർ ചോദിച്ചു.

2008 നവംബർ 26 ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തയ്യിബ (എൽഇടി) പരിശീലിപ്പിച്ച പത്ത് തീവ്രവാദികൾ മുംബൈയിലെ താജ് മഹൽ ഹോട്ടൽ, ഒബറോയ് ഹോട്ടൽ, ലിയോപോൾഡ് കഫെ, ഛത്രപതി ശിവാജി ടെർമിനൽ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 166 പേർ മരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം