ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പാരംഭിച്ചു. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട 6 മണിവരെയാണ് വോട്ടുചെയ്യാനുളള സമയം. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ വൈകിട്ട് 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.

71 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച (28/10/2020) വോട്ടെടുപ്പ് നടക്കുക.1066 പേരാണ് മത്സര രംഗത്തുളളത്. അതില്‍ 114 പേര്‍ വനിതകളാണ്. . 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിവപാറ്റ ‌യന്ത്രങ്ങളുമാണ് ഒന്നാംഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങലിലും അര്‍ദ്ധസൈനീക വിഭാഗം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടിംഗ് ‌യന്ത്രങ്ങളെല്ലാം വോട്ടിംഗിന് മുമ്പും ശേഷവും സാനിറ്റൈസ് ചെയ്യും. ആദ്യഘട്ട വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിമാരായ കൃഷ്ണന്തന്‍ വര്‍മ്മ, പ്രേംകുമാര്‍,ജയ്കുമാര്‍ സിംഗ് , സന്തോഷ്‌കുമാര്‍ നിരാല, വിജയ് സിന്‍ഹ, രാംനാരായണ്‍ മണ്ഡല്‍ എന്നിവരുടെ വിധിനിര്‍ണ്ണിയിക്കും.

Share
അഭിപ്രായം എഴുതാം