ലോറി തടഞ്ഞു നിർത്തി എട്ടു കോടി രൂപയുടെ റെഡ്മി മൊബൈലുകൾ കൊള്ളയടിച്ചു

ഹൊസൂർ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞു നിര്‍ത്തി മോഷണം. റെഡ്മി കമ്പനിയുടെ
എട്ടു കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് കൊള്ളയടിച്ചത്.ചെന്നൈ പൂനമല്ലിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൊള്ളയടിച്ചത്.

മോഷ്ടാക്കൾ ലോറിയിലുണ്ടായിരുന്ന അരുണ്‍, സതീഷ് കുമാര്‍ എന്നീ ഡ്രൈവര്‍മാരെ മര്‍ദിച്ച് അവശരാക്കിയതിന് ശേഷമായിരുന്നു കൊള്ള. ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →