കമൽനാഥിന്റെ പരാമർശം ദൗർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി

വയനാട്: മുതിർന്ന കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ് ഒരു ബിജെപി വനിതാ നേതാവിനെക്കുറിച്ച് നടത്തിയ പരാമർശം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 20/10/20 ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു.

“കമൽ നാഥ് ജി എന്റെ പാർട്ടിയിൽ നിന്നുള്ളയാളാണ്. പക്ഷേ, വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച ഭാഷ എനിക്ക് അംഗീകരിക്കാനാകില്ല. അത് നിർഭാഗ്യകരമാണ്. സ്ത്രീകളോടുള്ള നമ്മുടെ പെരുമാറ്റം എല്ലാ തലത്തിലും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

താൻ പ്രസ്താവന നടത്തിയ സന്ദർഭം ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് കമൽ നാഥ് പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം