പ്രളയം കഴിഞ്ഞ് 14 മാസം കാത്തിരുന്നിട്ടും പുനരധിവാസം നടന്നില്ല , ഒടുവിൽ സമരം ചെയ്തപ്പോൾ നടപടി

കൽപ്പറ്റ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വയനാട്ടിലെ ആദിവാസി കുടുംബങ്ങളോട് റവന്യൂ ഉദ്യോഗസ്ഥർ തുടരുന്നത് കടുത്ത അവഗണന. 14 മാസം കാത്തിരുന്നിട്ടും പുനരധിവാസം നടക്കാതായപ്പോൾ വീട് നഷ്ടപ്പെട്ട വയനാട് അരിമുളയിലെ ആദിവാസി കുടുംബങ്ങൾക്ക് സമരത്തിനിറങ്ങേണ്ടി വന്നു. പണം അനുവദിച്ചിട്ടും സ്ഥലമേറ്റെടുക്കൽ നടക്കാതായപ്പോൾ അഞ്ച് ആദിവാസി കുടുംബങ്ങൾ കേണിച്ചിറയിലെ പൂതാടി വില്ലേജ് ഓഫീസിനു മുന്നിൽ സമരം തുടങ്ങി. ഒടുവിൽ റവന്യൂ അധികൃതർ അനങ്ങിത്തുടങ്ങി. വേഗത്തിൽ പുനരധിവാസ പദ്ധതി പൂർത്തീകരിക്കുമെന്ന് പഞ്ചായത്തും വ്യക്തമാക്കി.

2018 ലെ പ്രളയത്തിലാണ് ആദിവാസി കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ടത്.

Share
അഭിപ്രായം എഴുതാം