കൊവിഡ് വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനും വികസ്വര രാജ്യങ്ങൾക്ക് 12 ബില്യൺ ഡോളർ പ്രഖ്യാപിച്ച് ലോക ബാങ്ക്

വാഷിംഗ്ടൺ: കോവിഡ് -19 വാക്സിനുകൾ, ടെസ്റ്റുകൾ, ചികിത്സ എന്നിവയുടെ വാങ്ങലിനും വിതരണത്തിനുമായി വികസ്വര രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. ഇതിനായി 12 ബില്യൺ ഡോളർ പാസാക്കിയതായി ലോകബാങ്ക് 13/10/20 ചൊവ്വാഴ്ച അറിയിച്ചു.

നൂറു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത 160 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമാണ് ഇപ്പോൾ പാസാക്കിയ തുക. “വികസ്വര രാജ്യങ്ങളിലെ പൗരന്മാർക്ക് സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് -19 വാക്സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്’ ,ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം