ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും

ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും. കലാപത്തിൽ ഇടപെടുന്നതിനായി ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആർ എസ് എസ്സിൻ്റെ പിൻതുണയും കലാപത്തിന് ഉണ്ടായിരുന്നു എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കലാപത്തിനു വേണ്ടി മാത്രം വളരെ പെട്ടന്ന് സംഘടിപ്പിക്കപ്പെട്ട വയാണ് ഇത്തരം വാട്സ് ആപ്പ്ഗ്രൂപ്പുകൾ എന്ന് കുറ്റപത്രം പറയുന്നു.

കുറ്റപത്രത്തിൽ പറഞ്ഞ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളുടെ ചില ഭാഗങ്ങളിൽ, ആർ‌എസ്‌എസ് പ്രവർത്തകർ തങ്ങളെ പിന്തുണയ്ക്കാൻ എത്തിയിട്ടുണ്ടെന്ന് അംഗങ്ങളിൽ ഒരാൾ പറയുന്നുണ്ട്.

പള്ളികൾ നശിപ്പിക്കാനും ഒരു മത വിഭാഗത്തിൽ പെട്ടവരെ കൊല്ലുന്നതിനുമുള്ള ആഹ്വാനങ്ങൾ ചാറ്റുകളിലുണ്ടായിരുന്നു. ഇതു പ്രകാരം ഇവർ കൊലപാതകങ്ങൾ നടത്തിയതായും കുറ്റപത്രം പറയുന്നു.

Share
അഭിപ്രായം എഴുതാം