ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എല്ലാ സ്വകാര്യ പൊതുവിദ്യാലയങ്ങളും ഒക്ടോബര്‍ 31 വരെ അടച്ചിടും. ഈ സമയത്ത് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ മറ്റ് അധ്യാപകര്‍ക്ക് ഉചിതമായ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കണം.

മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് എന്തെങ്കിലും മാര്‍ഗനിര്‍ദ്ദേശം ആവശ്യമെങ്കില്‍ സ്‌കൂളുകളില്‍ വരാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ആ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 16 മുതല്‍ രാജ്യമെമ്പാടുമുള്ള സര്‍വ്വകലാശാലകളും സ്‌കൂളുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടച്ചിട്ടത്.

Share
അഭിപ്രായം എഴുതാം