ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കും

കൊല്ലം : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടച്ചിട്ട കൊല്ലം ആര്‍ ടി ഓഫീസ് ഒക്‌ടോബര്‍ അഞ്ചു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. 2020 ഫെബ്രുവരി ഒന്നിന് ശേഷം സാധുത തീര്‍ന്ന രേഖകള്‍ പിഴയില്ലാതെ ഡിസംബര്‍ 31 വരെ പുതുക്കാം. ഇത്തരം രേഖകള്‍ ഡിസംബര്‍ 31 വരെ സാധുവായി പരിഗണിക്കും. രജിസ്‌ട്രേഷന്‍ നമ്പര്‍ റിസര്‍വ് ചെയ്ത് ഈ ആഴ്ച്ച അനുമതി ആയിട്ടുള്ള വാഹനങ്ങള്‍ ഒക്‌ടോബര്‍ 16 നകം നല്‍കിയാല്‍ മതി. പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കുന്ന സേവനങ്ങളായ ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ്, വാഹനങ്ങളുടെ നികുതി അടയ്ക്കല്‍, പുതിയ വാഹനങ്ങളുടെ താത്കാലിക രജിസ്‌ട്രേഷന്‍ എന്നിവ യഥാസമയം ലഭിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/96973

Share
അഭിപ്രായം എഴുതാം