യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു

യു എ ഇ : യു എ ഇയിൽ കൊവിഡ് ബാധിച്ച്
തിരൂർ സ്വദേശി മരിച്ചു. താനൂർ കമാലുദീൻ (52) കുളത്തുവട്ടിലാണ് മരിച്ചത് .
ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.

യുഎഇയിൽ വീണ്ടും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികൾ യുഎഇയിൽ കൊവിഡ് ബാധിച്ചു മരിച്ചു.
ആകെ മരണസംഖ്യ 126 ആയി. 14,163 പേർക്ക് നിലവിൽ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

Share
അഭിപ്രായം എഴുതാം