മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് 8 മരണം ,12 പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മഹാരാഷ്ട്രയിലെ താന ജില്ലയിലെ തീവണ്ടിയിൽ കെട്ടിടം തകർന്ന് 8 പേർ മരിച്ചു ,12 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 20 പേരെ ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

പുലർച്ചെ 3 :45 ഓടെയാണ് മൂന്ന് നിലകളുള്ള കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിനകത്ത് 12 കുടുംബങ്ങൾ ഉണ്ടായിരുന്നതായാണ് താനേ മുനിസിപ്പൽ അധികൃതർ പറയുന്നത്. 40 വർഷം പഴക്കമുള്ള കെട്ടിടമാണിതെന്നാണ് പറയപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം