പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷർബരി ദത്ത സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷർബരി ദത്തയെ (63) സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കൊല്‍ക്കത്തയിൽ കരായയിലെ വീട്ടിലെ ബാത്റൂമിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഷര്‍ബരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

വിദ്യ ബാലന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറായിരുന്നു ഷര്‍ബരി. പ്രശസ്ത ബംഗാളി കവി അജിത്ത് ദത്തയുടെ മകളാണ്.

അസാധാരണ മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം  വെള്ളിയാഴ്ച നടന്നേക്കും.

Share
അഭിപ്രായം എഴുതാം