പന്തീരങ്കാവ് മാവോവിസ്റ്റ് കേസ് അലനും താഹയ്ക്കും നൽകിയ ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ

കൊച്ചി :പന്തീരാങ്കാവ് മാവോവിസ്റ്റ് കേസിൽ അലനും താഹയ്ക്കും ലഭിച്ച ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ ഹർജി നൽകി. 09-09-2020, ബുധനാഴ്ചയാണ് പ്രത്യേക എൻ ഐ എ വിചാരണകോടതി ഹാജരാക്കിയ തെളിവുകൾ മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നില്ല എന്ന വാദത്തിൽ അലനും താഹക്കും ജാമ്യം നൽകിയത്. പ്രതിയുടെ പക്കൽനിന്നും വീട്ടിൽനിന്നും കണ്ടെത്തിയ ലഘുലേഖകളും തെളിവുകളും ആണ് കോടതിയിൽ ഹാജരാക്കിയത്. ഈ രേഖകൾ പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണ് എന്ന് എൻഐഎ കോടതി സമ്മതിച്ചു. എന്നാൽ ഇതുകൊണ്ട് ഇവർ മാവോവിസ്റ്റുമായി ബന്ധം പുലർത്തിയിരുന്നു എന്ന് തെളിയിക്കാനാകില്ല. ഇതാണ് അവർക്ക് ജാമ്യം നൽകുന്നതിന് ചൂണ്ടിക്കാണിച്ച വാദം.

എന്നാൽ ജാമ്യം അനുവദിച്ചത് തെറ്റായ കീഴ്വഴക്കത്തിന് കാരണമാകും. ഭീകര സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകും. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. എന്നെല്ലാമാണ് എൻ ഐ എ യുടെ വാദം. അഗളിയിൽ പൊലീസും ആയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത ലേഖ ലഘുലേഖ സമാന സ്വഭാവത്തിലുള്ളതാണ് ഇതെന്ന് വാദം കോടതി കണക്കിലെടുത്തില്ല. കസ്റ്റഡിയിലിരിക്കെ മാവോയിസ്റ്റ് മുദ്രാവാക്യം മുഴക്കിയ താഹയുടെ വീഡിയോ പോലീസിൻറെ പക്കലുണ്ട്.

ഹൈക്കോടതി നൽകിയ അപ്പീൽ പരിഗണിക്കാനിരിക്കെ ജാമ്യം താൽക്കാലികമായി തടയണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ 14-09-2020, തിങ്കളാഴ്ച പരിഗണിക്കും.

Share
അഭിപ്രായം എഴുതാം