വീട്ടുടമയുടെ ഒരാഴ്‌‌ച പഴക്കുളള മൃതദേഹം വീട്ടിനുളളില്‍ കണ്ടെത്തി

ആയൂര്‍: വീട്ടിനുളളില്‍ ഒരാഴ്‌ചയോളം പഴക്കമുളള മൃതദേഹം കണ്ടെത്തി. കൊല്ലം ജില്ലയില്‍ ആയൂര്‍ ഇളമാട്‌ മോളി വില്ലയില്‍ രവിചന്ദ്രന്‍ (62) ആണ്‌ മരിച്ചത്‌. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനേ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ പരേേിാധനയിലാണ്‌ വീട്ടിനുളളില്‍ മൃതദേഹം കാണപ്പെട്ടത്‌.

രവിചന്ദ്രന്‍ ഒറ്റക്കാണ്‌ വീട്ടില്‍ താമസിച്ചിരുന്നത്‌. കൂലിപ്പണിക്കാരനായിരുന്നു. കഴിഞ്ഞ ഓണ ദിവസങ്ങളില്‍ മക്കളുടെ വീട്ടില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നതായാണ്‌ വിവരം . എന്നാല്‍ പിന്നീട്‌ ഇയാളെക്കുറിച്ച്‌ വിവരം ഒന്നും ഇല്ലായിരുന്നു.

വാതില്‍ ചവിട്ടിപൊളിച്ച്‌ അകത്ത്‌ കയറുകയായിരുന്നു. വീട്ടിലേക്ക്‌ കയറുന്ന ഭാഗത്തുളള മുറിയില്‍ പായില്‍ കമിഴ്‌ന്ന്‌ കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തില്‍ പുഴുവരിച്ച്‌ തുടങ്ങിയിരുന്നു.

Share
അഭിപ്രായം എഴുതാം