ദേശീയ വിദ്യാഭ്യാസ നയം 2020’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഗവർണർമാരുടെ സമ്മേളനം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേവലം നയ രേഖയല്ല, രാജ്യത്തിന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന്, ഇത് സംബന്ധിച്ച് ഇന്ന്  (സെപ്റ്റംബർ 7, 2020)  നടന്ന ഏകദിന വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ
രമേശ് പൊഖ്രിയാൽ  നിഷാങ്ക്, ഗവർണർമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ,ഉന്നത ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം,  രാജ്യത്തെയും യുവാക്കളെയും  മുന്നോട്ട് നയിക്കുമെന്ന്  സമ്മേളനത്തിൽ സംസാരിച്ച രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു. ചരിത്രപ്രധാനമായ ഈ നയരേഖ തയ്യാറാക്കുന്നതിൽ പ്രധാനമന്ത്രി വഹിച്ച ദാർശനികവും പ്രചോദനാത്മകവുമായ  പങ്കിനെ അഭിനന്ദിച്ച രാഷ്‌ട്രപതി  വിശാലമായ നടപടിക്രമങ്ങളിലൂടെ   ഡോ.കസ്തൂരിരംഗൻ , മന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരുംദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകുന്നതിൽ അഭിനന്ദനാർഹമായ പങ്കു വഹിച്ചെന്ന് ചൂണ്ടിക്കാട്ടി. രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകൾ,  12,500 ലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,  675 ജില്ലകൾ എന്നിവിടങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം  നിർദ്ദേശങ്ങളാണ് ലഭിച്ചത്.മാറ്റങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചാൽ ഇന്ത്യ വിദ്യാഭ്യാസരംഗത്തെ ഒരു വൻശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർവകലാശാലകളുടെ ചാൻസലർമാരെന്ന നിലയിൽ ഗവർണർമാർക്ക് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ നിർണായക പങ്കു വഹിക്കാനുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നാല്പത്തിനായിരത്തോളം കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള  400 ഓളം സംസ്ഥാന സർവകലാശാലകൾ രാജ്യത്തുണ്ട്. ഈ സർവകലാശാലകൾ തമ്മിലുള്ള ആശയ വിനിമയവും ഏകോപനവും  നിർവ്വഹിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ചാൻസലർമാരായ ഗവർണർമാർക്ക് നിർണായക പങ്കു വഹിക്കാൻ കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപകർക്ക്  സുപ്രധാന പങ്കുണ്ടെന്ന്  ദേശീയ വിദ്യാഭ്യാസ നയം യാഥാർത്ഥ്യമാക്കുന്നതിൽ അധ്യാപകരുടെ പങ്ക് പരാമർശിച്ചു കൊണ്ട്  രാഷ്ട്രപതി  പറഞ്ഞു.ഏറ്റവും മികച്ച യോഗ്യതയുള്ളവർ  ഈ മേഖലയിലേക്ക് വരേണ്ടതുണ്ട്. അധ്യാപകരുടെ പരിശീലനത്തിനായി  ഈ വീക്ഷണ കോണിലൂടെയുള്ള  പുതിയതും സമഗ്രവുമായ ഒരു പാഠ്യപദ്ധതി അടുത്ത വർഷത്തോടെ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഫലപ്രദമായ സംഭാവനകളെ ആശ്രയിച്ചായിരിക്കും ഈ വിദ്യാഭ്യാസ നയത്തിന്റെ വിജയമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രമേയാധിഷ്ഠിത  വെർച്വൽ കോൺഫറൻസുകൾ  സംഘടിപ്പിക്കണമെന്ന് അദ്ദേഹം ഗവർണർമാരോട് നിർദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം