സിഖ് വിരുദ്ധ കലാപം: ശിക്ഷ അനുഭവിക്കുന്ന സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപം ആസൂത്രണം ചെയ്ത് മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 04-09-2020, വെള്ളിയാഴ്ച വീണ്ടും നിരാകരിച്ചു. സജ്ജൻ കുമാറിനെ ശിക്ഷിച്ചത് നിസ്സാര കേസിൽ അല്ല എന്നും ചികിത്സയ്ക്കായി ആശുപത്രിവാസം അനിവാര്യമല്ല എന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ആണ് സജ്ജൻ കുമാറിന് വേണ്ടി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.

സജ്ജൻ കുമാറിന്റെ ജാമ്യം അപേക്ഷ മെയ് മാസത്തിലും സുപ്രീം കോടതി തള്ളിയിരുന്നു. 1984 സിക്ക് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊല്ലപ്പെട്ട ശേഷമാണ് ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സിഖ് കൂട്ടക്കൊല നടന്നത്.

2018 ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡൽഹി ഹൈക്കോടതി ശിക്ഷ വിധിച്ചതിനെതിരെ സജ്ജൻ കുമാർ നൽകിയ അപേക്ഷ സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുമ്പോൾ പരിഗണിക്കാമെന്ന് ബോബ്ഡെ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി കുമാറിന് ആശുപത്രി ചികിത്സ ആവശ്യമില്ല എന്ന നിഗമനത്തിലെത്തിയത്

Share
അഭിപ്രായം എഴുതാം