വൈദ്യുതാഘാതമേറ്റ് നടന്‍ പവന്‍ കല്യാണിന്റെ മൂന്ന് ആരാധകര്‍ മരിച്ചു

ചിറ്റൂര്‍: നടന്‍ പവന്‍ കല്യാണിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ബാനര്‍ സ്ഥാപിക്കുന്നതിനിടെ മൂന്ന് ആരാധകര്‍ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ശാന്തിപുരം പ്രദേശത്താണ് സംഭവം.30 കാരനായ സോമശേഖര്‍, സഹോദരന്‍ 32 കാരന്‍ രാജേന്ദ്ര, സുഹൃത്ത് 28 കാരനായ അരുണാചലം എന്നിവരാണ് മരിച്ചത്.

പവന്‍ കല്യാണിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി, ആരാധകര്‍ പ്രദേശത്ത് ബാനര്‍ സ്ഥാപിക്കുകയായിരുന്നു. ബാനറില്‍ പ്രകാശം ലഭിക്കാനായി വൈദ്യുതി ലൈറ്റ് നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസ് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഈ കുടുംബാംഗങ്ങളെ പിന്തുണയ്ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് താരം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം