രാജ്യത്ത് കോവിഡ്ബാധിതര്‍ 37 ലക്ഷം; മരണങ്ങള്‍ 66,000

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങള്‍ 66,000 കടന്നു. രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നുവെന്നതാണ് ആശ്വാസം.  ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 216-ാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 37,69,524 ആയി. ആകെ മരണം 66,333 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 78,357 പോസിറ്റീവ് കേസുകളും 1045 മരണവും റിപ്പോര്‍ട്ട് ചെയ്തു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായി തുടരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 58 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. പശ്ചിമബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം, രോഗമുക്തി നിരക്ക് 76.98 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.76 ശതമാനമായി കുറഞ്ഞു.

Share
അഭിപ്രായം എഴുതാം