ന്യൂഡൽഹി: ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് എക്കൗണ്ട് ഫേസ്ബുക് നിരോധിച്ചു. ഫേസ്ബുക്കിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതി നെതിരേയാണ് ഫേസ്ബുക്കിന്റെ നടപടി.
ഫേസ്ബുകിന്റെ പ്രതിനിധി ഇ-മെയില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാല്‍ രാജ് സിങ്ങിനെ നിരോധിക്കുന്നുവെന്നാണ് അറിയിപ്പ്.
തനിക്ക് ഔദ്യോഗികമായ ഫേസ്ബുക് എക്കൗണ്ടില്ലെന്നാണ് ടി .രാജയുടെ പ്രതികരണം . തന്റെ പേരില്‍ ഒട്ടനവധി പേജുകള്‍ ഉപയോഗിക്കുന്നത് തനിക്കറിയാമെന്നും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിലെ പോസ്റ്റിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫേസ്ബുക് തീവ്ര വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നിന്നും മുഖം രക്ഷിക്കാനുള്ള നീക്കമാണ് ബി.ജെ.പി എം.എല്‍.എയുടെ എക്കൗണ്ട് നിരോധനമെന്നും അഭിപ്രായമുണ്ട്.