അധാര്‍മ്മികമായ ഉള്ളടക്കം ആരോപിച്ച് ഡേറ്റിംഗ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഓണ്‍ലൈന്‍ പ്രണയങ്ങളുടെ പിന്നില്‍ ഡേറ്റിംഗ് ആപ്പുകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കാണുള്ളത്. അപ്പില്ലാതെ യുവതലമുറയ്ക്ക് മറ്റൊരു ജീവിതം തന്നെയില്ല. കാഴ്ചയിലും വീക്ഷണങ്ങളിലും യോജിപ്പ് നോക്കി മനസ്സറിഞ്ഞുകൊണ്ട് പരസ്പരം പ്രണയിക്കാന്‍ ഡേറ്റിംഗ് ആപ്പുകള്‍ സഹായിക്കുന്നുണ്ട്. പക്ഷെ പാകിസ്ഥാനികള്‍ക്ക് ഇത്തരം വിനോദം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അധാര്‍മ്മികമായ ഉള്ളടക്കം ആരോപിച്ച് 5 ഡേറ്റിങ് ആപ്പുകള്‍ക്കാണ് പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഏറെ പ്രചാരത്തിലുള്ള ടിന്‍ഡര്‍, ഗേ ആപ്പായ ഗ്രിന്‍ഡര്‍ തുടങ്ങിയവയ്ക്കാണ് വിലക്ക് വന്നിരിക്കുന്നത്. അതേസമയം, ടെലികോം മേഖലയില്‍ നിന്ന് പാക് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റിയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സേ ഹായ്, ടാഗ്ഡ്, സ്‌കോട്ട് എന്നിവയാണ് വിലക്ക് വന്ന മറ്റ് ആപ്പുകള്‍.

Share
അഭിപ്രായം എഴുതാം