അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ബെംഗളൂരു : പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുളള നക്ഷത്ര സമൂഹത്തെ ഈന്ത്യന്‍ ശാസ്ത്ര ലോകം കണ്ടെത്തി. ഇന്ത്യയുടെ ആസ്‌ട്രോസാറ്റ് ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാനായത്.

ഭൂമിയില്‍ നിന്ന് 9.3 പ്രകാശ വര്‍ഷം അകലെയുളള നക്ഷത്ര സമൂഹത്തില്‍ നിന്നുളള അള്‍ട്രാവയലറ്റ് രശ്മികളെ ആസ്‌ട്രോസാറ്റ് പിടിച്ചെടുത്തതിലൂടെയാണ് ഈ നേട്ടമെന്ന് പൂനെയിലെ ഇന്‍റര്‍ യൂണിവേ ഴ്‌സിറ്റി ഫോര്‍ ആസ്‌ട്രോണമി വിഗദഗ്ധന്‍ ഡോ.കനക് സാഹ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹീരാകാശ ദൂരദര്‍ശിനിയായ നാസയുടെ ഹബിള്‍ സ്‌പേയ്‌സ് ടെലിസ്‌കോപ്പിന്‍റെ ചെറിയ പതിപ്പാണ് ഇന്ത്യയുടെ അസ്‌ട്രോസാറ്റ് .

Share
അഭിപ്രായം എഴുതാം