രാത്രി പൊട്ടിത്തെറി കേട്ടെത്തിയ വീട്ടുകാര്‍ കണ്ടത്‌ പൊട്ടിത്തെറിച്ച ബൈക്ക്‌

വക്കം:വീട്ടുമുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ബൈക്ക്‌ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. വക്കം ജീവധാര ആശുപത്രിക്കു സമീപ മുളള വീട്ടിലാണ്‌ സംഭവം. അടിവാരത്ത്‌ അനിതയുടെ പേരിലു ളള പള്‍സര്‍ ബൈക്കാണ്‌ കത്തിയത്‌.

രാത്രി പത്തര മണിയോടെയാണ്‌ വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്‌. ബൈക്ക്‌ വീട്ടുമുറ്റത്ത്‌ പാര്‍ക്കുചെയ്‌തിരുന്നു. രാത്രി 11 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ‌ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്ക്‌ കത്തിയ നിലയില്‍ കാണുകയായിരുന്നു. കടയ്‌ക്കാവൂര്‍ പോലീസെത്തി പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം