സെക്രട്ടറിയേറ്റില്‍ വീണ്ടും സുരക്ഷാ വീഴ്‌ച .രണ്ട്‌ വനിതാ സമരക്കാര്‍ ഗേറ്റ്‌ചാടി കടന്നു

തിരുവനന്തപുരം:യൂത്ത്‌കോണ്‍ഗ്രസ്‌ പ്രതിഷേധത്തിനിടെ രണ്ട്‌ വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുളളില്‍ ചാടിക്കടന്നു. വീണാ എസ്‌ നായര്‍, റിജി റഷീദ്‌ എന്നിവരാണ്‌‌ നോര്‍ത്ത്‌ ഗേറ്റിലെ മതില്‍ ചാടി കന്നത്‌. സംഭവ സ്ഥത്ത്‌ വനിതാ പോലീസ്‌ ഇല്ലാതിരുന്നതിനാല്‍ ഇവരെ തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ വനിതാ പോലീസെത്തി ഇവരെ അറസ്‌റ്റ്‌ ചെയ്‌തുനീക്കി.

പിഎസ്‌.സി ഉദ്യോഗാര്‍ത്ഥിയായ തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന്‍റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചിനിടെയാണ്‌ സംഭവം. കോണ്‍ഗ്രസ്‌, എബിവിപി, കെഎസ്‌.യു,യൂത്ത്‌ ലീഗ്‌ എന്നീ സംഘടനകളാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

രാവിലെ നടത്തിയ യുവ മോര്‍ച്ചാ മാര്‍ച്ച്‌ അക്രമാസക്ത മായതിനെ തുടര്‍ന്ന്‌ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. .നോര്‍ത്ത്‌ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞതോടെ ഉന്തും തളളുമുണ്ടായി. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ‌ ബിഎല്‍ അജേഷ്‌, പാറശാല മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജു എന്നിവര്‍ക്ക് പരിക്കുപറ്റി.

രാവിലെ നടന്ന എബിവിപി മാര്‍ച്ചിനുനേരെയും ജനലപീരങ്കി പ്രയോഗിച്ചിരുന്നു. വൈകിട്ട്‌ നടന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ ബാരിക്കേട്‌ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക്‌ നേരെ പോലീസ്‌ ലാത്തിവീശി. യൂത്തുകോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ‌ എസ്‌എം ബാലുവിന്‌ പരിക്കേറ്റു.

Share
അഭിപ്രായം എഴുതാം