പിനാക്ക മിസൈൽ ലോഞ്ചറുകൾക്കായി 2580 കോടിയുടെ കരാർ

ന്യൂഡൽഹി: പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങാൻ 2580 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ കമ്പനികളും ഒപ്പുവച്ചു. മേക്കിങ് ഇന്ത്യയുടെ ഭാഗമായി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ( ബി ഇ എം എൽ ), ടാറ്റാ പവർ കമ്പനി ലിമിറ്റഡ്, ലാർസൻ ആന്റ് ടൂബ്രോ എന്നീ കമ്പനികളുമായാണ് പ്രതിരോധമന്ത്രാലയം കരാറിൽ ഒപ്പിട്ടത് .

പ്രതിരോധ മന്ത്രാലയം ആണ് പ്രസ്താവനയിലൂടെ ഈ വിവരം പുറത്തുവിട്ടത്. 6 പിനാക്ക മിസൈൽ റെജിമെന്റുകൾക്ക് വേണ്ടിയുള്ള ഓട്ടോമാറ്റഡ് എയിമിംഗ് പൊസിഷനിങ് സിസ്റ്റമുള്ള 114 റോക്കറ്റ് ലോഞ്ചറുകൾ ടാറ്റാ പവർ കമ്പനിയും 45 കമാൻറ് പോസ്റ്റുകൾ എൽ ആൻറ് ടിയും 330 പ്രതിരോധ വാഹനങ്ങൾ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും നിർമ്മിച്ചു നൽകും.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി .ഒ രൂപകൽപന ചെയ്തതാണ് പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം. 60 കിലോമീറ്റർ ദൂരപരിധിയുള്ള ചെറുതും പ്രഹരശേഷി കൂടിയതുമായ മിസൈലാണ് പിനാക്ക എം കെ വൺ മിസൈലുകൾ. 2024 ആകുമ്പോഴേക്കും ചൈന ,പാക്കിസ്ഥാൻ അതിർത്തികളിൽ വിന്യസിക്കുകയാണ് ലക്ഷ്യം.

Share
അഭിപ്രായം എഴുതാം