നടൻ ഇടവേള ബാബുവിന്റെ അമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട: നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.

പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെയാണ് മരണം നടന്നത്. ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിയോടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് നോക്കുമ്പോൾ താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇടവേള ബാബുവിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ വൈകീട്ട് 3ന് സംസ്കാരം നടത്തും.

Share
അഭിപ്രായം എഴുതാം