തുറവൂര്‍ താലൂക്കാശുപത്രിയില്‍ കോവിഡ്‌ പരിശോധനാ ഉപകരണങ്ങള്‍ ഇറക്കുന്നതിന്‌ സിഐറ്റിയുക്കാര്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ

തുറവൂര്‍: തുറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന കോവിഡ്‌ ശ്രവ പരിശോധനാ ഉകരണങ്ങള്‍ ലോറിയില്‍ നിന്ന്‌ ഇറക്കുന്നതിന്‌ സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ. 225 കിലോഗ്രാം ഭാരമുളള ബയോസേഫ്‌റ്റി ക്യാബിനറ്റ് ‌എന്ന ഉപകരണമാണ്‌ ഇറക്കേണ്ടിയരുന്നത്‌. ഇത്രയും തുക നല്‍കാനില്ലാഞ്ഞതിനാല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസറും മറ്റുജീവനക്കാരും ചേര്‍ന്ന്‌ ഇറക്കുകയായിരുന്നു. വ്യാഴാഴ്ച (2020 ആഗസ്റ്റ്‌ 27) രാവിലെ ഒമ്പതര യോടെയാണ്‌ ‌ സംഭവം

കോവിഡ്‌ വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ 50 ലക്ഷം രൂപ ചെലവിട്ട്‌ ആശുപത്രിയില്‍ സജ്ജീകരിക്കുന്ന ട്രൂനാറ്റ്‌ ലാബില്‍ സ്ഥാപിക്കുന്നതിനുളള ഉപകരണം വാഹനത്തില്‍ നിന്നും ഇറക്കുന്നതിനെക്കുറിച്ചായിരുന്നു തൊഴിലാളികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായത്‌. മഹാരാഷ്ട്രയില്‍ നിന്നും ബുധനാഴ്‌ച വൈകിട്ടാണ്‌ ഉപകരണം ആശുപത്രിയി ലെത്തിയത്‌.

മറ്റ്‌ ആശുപത്രികളില്‍ 4000 രൂപയ്‌ക്ക്‌ ആണ്‌ ഉപകരണം ഇറക്കിയിരുന്നത്‌. 9000 രൂപ വരെ കൊടുക്കാമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ സമ്മതിക്കാതെ വന്നതിനെ തുടര്‍ന്നാണ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍. റൂബിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപകരണം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം