ചില പ്രത്യേക മുഖസൗന്ദര്യങ്ങൾക്ക് മാത്രമേ സിനിമയിൽ പ്രവേശനം ലഭിക്കുന്നുള്ളൂവെന്ന് മസബ ഗുപ്ത

മുംബൈ: അഭിനയിക്കാനുളള ആഗ്രഹം എന്നും മനസിൽ സൂക്ഷിക്കുന്ന ആളാണ് താനെന്നും എന്നാൽ ചില പ്രത്യേക മുഖസൗന്ദര്യങ്ങൾക്ക് മാത്രമേ സിനിമയിൽ പ്രവേശനം ലഭിക്കുന്നുള്ളൂവെന്നും പ്രമുഖ ഫാഷൻ ഡിസൈനർ മസബ ഗുപ്ത.

ഓരോ തരം മുഖാകൃതിയുള്ള അഭിനേതാക്കൾക്കും ഓരോ തരം വേഷം ലഭിക്കുന്നു. അഭിനയിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ഫാഷൻ ഡിസൈനിംഗിന്റെ തിരക്കിൽ മുഴുകുന്നതിൽ ഒട്ടും വൈമനസ്യം തോന്നീട്ടില്ലെന്നും മസബ പറയുന്നു. പ്രമുഖ നടി നീന ഗുപ്തയുടെ മകളാണ് മസബ ഗുപ്ത

Share
അഭിപ്രായം എഴുതാം