ചേതൻ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തർ പ്രദേശ് മന്ത്രിയുമായിരുന്ന ചേതൻ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു. 73 വയസ്സായിരുന്നു. ഇരു വൃക്കകളും ആന്തരിക അവയവങ്ങളും തകരാറിലായ അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം . 1970 കളിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞു നിന്ന താരമായിരുന്നു ചേതൻ ചൗഹാൻ. അക്കാലത്ത് സുനിൽ ഗവാസ്കറിന്റെ സ്ഥിരം ഓപണിംഗ് പാർട്ണർ ചൗഹാനായിരുന്നു.

40 ടെസ്റ്റുകളിൽ അദ്ദേഹം ഇന്ത്യയ്ക്കു വേണ്ടി കളിച്ചു.1981 ൽ അർജുന അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഒടുവിൽ ബി ജെ പി രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ അദ്ദേഹം രണ്ട് തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു

Share
അഭിപ്രായം എഴുതാം